കേരളത്തിലെ നദികൾ - പെരിയാർ

 പെരിയാർ

  • ഏറ്റവും നീളം കൂടിയ നദി (244 കി. മീ)
  • ഉത്ഭവം - സഹ്യപാർവതത്തിലെ ശിവഗിരി മല
  • ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി
  • ശങ്കരാചാര്യർ പൂർണ എന്നു പരാമർശിച്ച നദി
  • ചൂർണി എന്നു അർത്ഥശാസ്ത്രത്തിൽ പരാമർശിച്ചിരിക്കുന്നത് നദി 
  • പെരിയാർ നോട് ആദ്യം ചേരുന്ന പോഷക നദി - മുല്ലയാർ 
  • ഏറ്റവും കൂടുത്ൽ  അണക്കെട്ടുകൾ നിർമിച്ചിരിക്കുന്ന നദി
  • മുല്ലപ്പെരിയാർ ഡാം സ്ഥിതി ചെയ്യുന്നത് പേരിയറിൻ്റെയും മുല്ലയാറിൻ്റെയും സംഗമ ഭാഗത്ത്.
  • ജലവൈദ്യുത പദ്ധതികൾ - പള്ളിവാസൽ, ചെങ്കുളം, പന്നിയാർ, നേര്യമംഗലം
  • പെരിയാർ നദി മംഗലപ്പുഴ , മാർത്താണ്ഡൻ പുഴ എന്നിങ്ങനെ രണ്ടായി പിരിയുന്ന സ്ഥലം - ആലുവ 
  • മംഗലപുഴയുടെ പതനം - ചാലക്കുടി പുഴയിൽ
  • പെരിയാറിൻ്റെ തീരത്തു ഉള്ള പ്രസിദ്ധമായ ക്രിസ്തീയ തീർത്ഥാടന കേന്ദ്രം - മലയാറ്റൂർ
  • ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി സ്ഥിതി ചെയ്യുന്നത് പെരിയാറിൻ്റെ തീരത്ത് 
  • ആലുവപ്പുഴ, കലടിപ്പുഴ എന്നീ പേരുകളിൽ അറിയപ്പെടുന്നു
  • കേരളത്തിൻ്റെ ജീവരേഖ എന്ന് അറിയപ്പെടുന്നു 
  • പെരിയാർ നദി ഒഴുകുന്ന ജില്ലകൾ - ഇടുക്കി, എറണാകുളം
  • പെരിയാറിൻ്റെ പതനസ്ഥാനം - വേമ്പനാട് കായൽ

Comments

Popular posts from this blog

കേരളത്തിലെ നദികൾ - ഭാരതപ്പുഴ